കെപിസിസി ഇൻഡസ്ട്രി സെൽ ചെയർമാൻ കിഷോർ ബാബു 40 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി. രാജി പ്രഖ്യാപിക്കാനെത്തിയ അദ്ദേഹത്തെ ആലപ്പുഴ പ്രസ് ക്ലബ്ബിൽ വച്ച് കെഎസ്‌യു നേതാവ് അൻസിൽ ജലീൽ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.
കെ.സി. വേണുഗോപാൽ തന്നെ ആക്ഷേപിച്ചുവെന്നും തരംതാഴ്ത്തിയെന്നും ആരോപിച്ചാണ് കിഷോർ ബാബു കോൺഗ്രസ് വിടുന്നത്. കെഎസ്‌യു പ്രവർത്തകരുടെ അനുനയ ശ്രമങ്ങൾ തള്ളിയ അദ്ദേഹം, വലിയ വേദനയോടെയാണ് 40 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
