കൊല്ലം പട്ടാഴിയിൽ കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകാത്തതിനെ തുടർന്ന് കടയുടമയ്ക്ക് ക്രൂരമർദ്ദനം. കടയുടമയായ സുകുമാരൻ നായരെയാണ് ജയപാലൻ, രാജൻ എന്നിവർ ചേർന്ന് ആക്രമിച്ചത്.

കടയ്ക്കുള്ളിലിരുന്ന് മദ്യപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ബൈക്കിന്റെ ചാവി ഉപയോഗിച്ച് മർദ്ദിക്കുകയും, നിലത്തുവീണ സുകുമാരൻ നായരുടെ നെഞ്ചത്ത് കയറിയിരുന്ന് അക്രമം തുടരുകയുമായിരുന്നു. സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *