മാവേലി എക്സ്പ്രസ്സിൽ ടിടിഇയെ മർദ്ദിച്ച മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ. തുറവൂർ ഭാഗത്തുവെച്ചായിരുന്നു ഷാഹിൽ എന്ന യുവാവ് മദ്യപിച്ചെത്തി ടിടിഇയെ കയ്യേറ്റം ചെയ്തത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു. പ്രതിയെ എറണാകുളം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
