തേനിയിലുണ്ടായ കാറപകടത്തിൽ നടൻ റിയാസ് പത്താന് പരിക്കേറ്റു. പുലർച്ചെ ആലപ്പുഴയിൽനിന്ന് തിരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മകൻ അജ്മൽ ഓടിച്ചിരുന്ന കാറിന്റെ റിയാസ് ഇരുന്ന വശമാണ് ഇടിച്ചുകയറിയത്.

തേനിയിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി റിയാസിനെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘ഫ്ലാറ്റ് നമ്പർ 4ബി’യിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഒടുവിൽ പുറത്തിറങ്ങിയ ‘രണ്ടാംമുഖ’ത്തിലും ശ്രദ്ധേയ വേഷം ചെയ്ത റിയാസ്, പുതിയ സിനിമകളുടെ തിരക്കഥാ രചനയിലായിരുന്നു. അദ്ദേഹം ഉടൻ ആശുപത്രി വിടുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *