കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്തരിച്ച ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് മുറിയിലെത്തിയ ആൺസുഹൃത്താണ് ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിലുള്ള തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുയരുകയും പൊലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടെയാണ് ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *