രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകി. വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് ഒന്നിലേറെ തവണ പീഡിപ്പിച്ചതായാണ് മൊഴി.

ബെംഗളൂരു സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. നിർണ്ണായക തെളിവുകൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

പേരില്ലാത്ത ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പരാതി ഉന്നയിക്കാൻ രണ്ടു വർഷത്തെ കാലതാമസം വന്നതും അദ്ദേഹം കോടതിയിൽ സൂചിപ്പിച്ചു. ഈ കേസിൽ രാഹുലിന് നിലവിൽ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *