ഓസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യയും ഒരുങ്ങുന്നു.
ഇതിനായി 2021-ലെ ഐടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കുട്ടികളുടെ സൈബർ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തിയാണ് ഈ നീക്കം.
