പരാജയപ്പെട്ട ഉപരോധങ്ങളും യുദ്ധനയങ്ങളും ഉപേക്ഷിച്ച് നയതന്ത്രത്തെ ബഹുമാനിക്കാൻ യു.എസിനോട് ഇറാൻ ആവശ്യപ്പെട്ടു. ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാജയപ്പെട്ട യുദ്ധതന്ത്രങ്ങൾക്കും ഉപരോധങ്ങൾക്കും പകരം നയതന്ത്രത്തിനും ബഹുമാനത്തിനും പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങൾ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഏത് രാഷ്ട്രീയ ഗൂഢാലോചനയെയും ശക്തമായി പ്രതിരോധിക്കുമെന്നും ഗരിബാബാദി കൂട്ടിച്ചേർത്തു.
യുദ്ധം മേഖലയെ ഒന്നടങ്കം തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, സമാധാന ചർച്ചകൾക്കിടയിലും യുഎസ് നടത്തുന്ന സൈനിക നീക്കങ്ങളെ വിമർശിച്ചു. മിഡിൽ ഈസ്റ്റിലേക്ക് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ഗരിബാബാദി ചൂണ്ടിക്കാട്ടി.മിഥുനം പറഞ്ഞു
ഇറാൻ്റെ ആണവപദ്ധതികളും ആഭ്യന്തര പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സൈനിക വിന്യാസം ശക്തമാക്കിയ യുഎസ്, തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ യുദ്ധമുണ്ടാകുമെന്ന് ഭീഷണി മുഴക്കുന്നു. ട്രംപിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും ഇറാൻ്റെ നിലപാട്.മിഥുനം പറഞ്ഞു
ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളും ഫലം കാണാതെ പിരിഞ്ഞു. എങ്കിലും, ആണവ കരാറിൽ പുരോഗതിയുണ്ടെന്നും ഉടൻ ഒരു തീരുമാനത്തിലെത്താൻ സാധ്യതയുണ്ടെന്നും കഴിഞ്ഞയാഴ്ച ഇറാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഇറാനെ ആക്രമിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന പെൻ്റഗൺ മുന്നറിയിപ്പ് റിപ്പോർട്ടുകൾ ഡൊണാൾഡ് ട്രംപ് തള്ളി. യുഎസ് ആയുധക്ഷാമം നേരിടുന്നുണ്ടെന്ന വാർത്തകൾ 100 ശതമാനം തെറ്റാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
