ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. നിർമാണക്കമ്പനി ഇതുവരെ ഒരുക്കിയതിൽ വെച്ച് ഏറ്റവും വലിയ ക്യാൻവാസിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിലാണ് പുരോഗമിക്കുന്നത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്ഷനും കോമഡിയും മാസും കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങളും ഉടൻ പുറത്തുവിടും

