ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ കോടതി അനുമതി നൽകി. ഷാർജയിലെ ‘രാജകീയം’ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി പാസ്‌പോർട്ട് വിട്ടുനൽകിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി, മാർച്ച് 31-നകം അത് തിരികെ ഏൽപ്പിക്കണമെന്നും നിർദ്ദേശിച്ചു.
