തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ (28) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ജിജിന്റെ കരൾ, വൃക്കകൾ, ഹൃദയം, പാൻക്രിയാസ്, കണ്ണ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കായിരുന്നു ജിജിൻ.കല്ലമ്പലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജിജിന്റെ (37) അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു.

നിലവിൽ ഒരു വൃക്കയ്ക്കും നേത്രപടലങ്ങൾക്കും അനുയോജ്യമായ സ്വീകർത്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ‘മൃതസഞ്ജീവനി’ വഴി മറ്റ് അവയവങ്ങൾ കൂടി കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. തോട്ടയ്ക്കാട് വെച്ച് കാറിന് പിന്നിൽ ബൈക്കിടിച്ചാണ് അടയമൺ സ്വദേശിയായ ജിജിന് ഗുരുതരമായി പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *