യേശുദാസ് ജനിച്ച ഫോർട്ട് കൊച്ചിയിലെ വീട് ഏറ്റെടുത്ത് സംഗീത മ്യൂസിയമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. സർക്കാരിന്റെയും നാഷനൽ കൾച്ചറൽ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കോർപറേഷൻ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഗാനഗന്ധർവ്വന്റെ സംഗീതജീവിതം അടയാളപ്പെടുത്തുന്ന മ്യൂസിയമായി ഈ വീടിനെ മാറ്റുകയാണ് ലക്ഷ്യം.

യേശുദാസിന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന് ഉചിതമായ ആദരമൊരുക്കാൻ 6 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി കോർപറേഷൻ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കുന്നതിനൊപ്പം, ആധുനിക സംഗീത സംവിധാനങ്ങളോടെ ‘ഗന്ധർവ സംഗീത വീഥി’യും ഒരുക്കും.

മേയർ വി.കെ. മിനിമോൾ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ വിശദമായ രേഖ (DPR) കോർപറേഷനു കീഴിലുള്ള ‘സി-ഹെഡ്’ (C-HED) തയാറാക്കും.കൂടാതെ, യേശുദാസിന്റെ പാട്ടുകൾ മുഴങ്ങുന്ന ഗന്ധർവ സംഗീത വീഥിയും അടുത്ത വർഷം മുതൽ ദേശീയ സംഗീതോത്സവവും ആരംഭിക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു.

മധു വാസുദേവൻഎഴുതിയ ‘യേശുദാസിന്റെ ശബ്ദരഹസ്യം വെളിപ്പെടുന്നു’ എന്ന ലേഖനമാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. അദ്ദേഹത്തിന്റെ ശബ്ദത്തിലെ ‘ഹാർമോണിക് പ്രൊഫൈൽ’ ശാസ്ത്രീയമായി വിശകലനം ചെയ്ത ലേഖനം, ഈ സ്വരമാധുരി വരുംതലമുറയ്ക്കായി സംരക്ഷിക്കാൻ ഒരു മ്യൂസിയം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഈ നിർദ്ദേശമാണ് ഇപ്പോൾ കൊച്ചി കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *