തൊടുപുഴ: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം. എം. മണി. ഏത് വിജയ് സർക്കാർ വന്നാലും ഈ തീരുമാനം കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നും, ഇടുക്കിയിലെ താലൂക്കുകൾ തമിഴ്‌നാടിന് വിട്ടുനൽകണമെന്ന തരത്തിലുള്ള പ്രചരണങ്ങൾ കയ്യിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കമ്പം താഴ്‌വരയിലെ 14,707 ഏക്കറിലെ ഒന്നാം നെൽകൃഷിക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്ന് വെള്ളം വിടും. തമിഴ്‌നാട് മന്ത്രി സി. ടി. ആർ. നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് രണ്ട് മാസത്തിലധികം വൈകിയാണ് ഇത്തവണ ജലസേചനത്തിനായി വെള്ളം തുറന്നുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *