സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയായതിനാൽ, ഈ കുറ്റത്തിന് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.

വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വനംവകുപ്പിനെ വെല്ലുവിളിച്ചായിരുന്നു ഈ ക്രൂരതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, പന്നി വണ്ടിയിടിച്ചു ചത്തു കിടക്കുകയായിരുന്നുവെന്നും അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണെന്നുമാണ് പ്രതിയുടെ വിചിത്രമായ വാദം.വനംവകുപ്പ് മുള്ളൻപന്നിയുടെ ജഡം ഏറ്റെടുത്തു; പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *