ജനീവയിലെ ആണവ ചർച്ചകൾ പരാജയപ്പെടുന്നതിൽ ഡോണൾഡ് ട്രംപ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ ചർച്ചകളുടെ ഗതിയിൽ സംതൃപ്തനല്ലെന്ന് വൈറ്റ് ഹൗസിൽ വച്ച് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആണവായുധ മോഹം ഉപേക്ഷിക്കണമെന്നും ചർച്ചകളിൽ അവർ ആത്മാർത്ഥത കാട്ടുന്നില്ലെന്നും ട്രംപ് വിമർശിച്ചു. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, മേഖലയിൽ യുഎസ് സൈനിക സന്നാഹം വർധിപ്പിക്കുകയും ചെയ്തു.
