ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം. നിലവിൽ വിപണികൾ അവധിയിലാണെങ്കിലും, തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വിലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സൂചന.

രാജ്യാന്തര ഓഹരി വിപണികളെയും ഈ സംഘർഷം കാര്യമായി ബാധിച്ചേക്കും.

ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനയുണ്ടാക്കും. ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചാൽ വിതരണം തടസ്സപ്പെടുകയും വില കുതിച്ചുയരുകയും ചെയ്യും.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഈ വിലക്കയറ്റം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *