ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ആദ്യ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്; സുരക്ഷ കണക്കിലെടുത്ത് അദ്ദേഹത്തെ നേരത്തെ തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ആക്രമണത്തെത്തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് ബന്ധം 4 ശതമാനമായികുറയുകയും പലയിടത്തും മൊബൈൽ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് ഇസ്രയേലിൽ സൈറണുകൾ മുഴങ്ങുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *