യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിന് നേരെയുണ്ടായ ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ആക്രമണത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.
ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിന് നേരെയുണ്ടായ ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ആക്രമണത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് ആയത്തുള്ള ഖൊമേനിയുടെ വിശ്വസ്തനായിരുന്ന ഖമേനി, 1981-ൽ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി. 1989-ൽ പരമോന്നത നേതാവായി ചുമതലയേറ്റതോടെ സൈന്യം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം അദ്ദേഹം തന്റെ കൈപ്പിടിയിലൊതുക്കി.
