ഖമനയിയുടെ വധത്തിന് പിന്നാലെ പാകിസ്താനിൽ വ്യാപക പ്രതിഷേധം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർക്കുകയും ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേന ശ്രമിച്ചുവരികയാണ്.

കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോൺസുലേറ്റ് തകർക്കുകയും തീയിടുകയും ചെയ്ത ജനക്കൂട്ടത്തിന് നേരെ നടന്ന വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു.

നിലവിൽ മേഖലയിൽ അതീവ സംഘർഷാവസ്ഥ തുടരുകയാണ്.ബാഗ്ദാദിലെ യുഎസ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖമനയിയും മകളും പേരക്കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. മേഖലയിൽ അതീവ സംഘർഷാവസ്ഥ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *