ഇസ്രയേലിലെ ബെയ്‌റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനെതിരായ നീക്കത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ആയത്തുള്ള അലി ഖമനയിയുടെ പാത പിന്തുടരുമെന്നുംസൈനിക നീക്കം ശക്തമാക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ വ്യക്തമാക്കി.ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നും ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ പ്രഖ്യാപിച്ചു.
അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും, മിസൈലുകൾക്ക് കപ്പലിന് അടുത്തുപോലും എത്താനായില്ലെന്ന് പറഞ്ഞ് യുഎസ് ഇത് തള്ളി.
