യുഎഇയിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി സംസാരിച്ചു. ആക്രമണത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, യുഎഇയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സംരക്ഷണത്തിന് നരേന്ദ്ര മോദി നന്ദി അറിയിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, സംഘർഷങ്ങൾ ഒഴിവാക്കി സ്ഥിരത ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
