ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി (HQ-9B) വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരാജയം ചർച്ചയാകുന്നു. ഇറാനിലെ നഗരങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങളും, നേരത്തെ പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതും ഈ സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും ഈ ചൈനീസ് പ്രതിരോധ നിര അടിപതറിയിരുന്നു.ചൈനയുടെ എച്ച്ക്യു-9ബി (HQ-9B) മിസൈൽ പ്രതിരോധ സംവിധാനം റഷ്യൻ എസ്-300, യുഎസ് പേട്രിയറ്റ് എന്നിവയ്ക്ക് സമാനമായാണ് വികസിപ്പിച്ചിരിക്കുന്നത്.
260 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന് 50 കിലോമീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും 8 എണ്ണത്തെ വരെ നേരിടാനും ശേഷിയുള്ള ഈ സംവിധാനത്തിന് സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യയുമുണ്ട്.
