പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ജിസിസി (GCC) രാജ്യങ്ങൾ ശക്തമായ മുന്നറിയിപ്പ് നൽകി.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഖമനയിയുടെ പാത പിന്തുടരുമെന്നും ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ പ്രഖ്യാപിച്ചു.

യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിച്ചു. അതേസമയം, സംഘർഷത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *