യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം കടുക്കുന്നു. ഇതിനിടെ ഒരു എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
വിമാനം തകർന്നു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇത് യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റ് സുരക്ഷിതനാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
