പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ തുടരും.

എയർ ആകാശയും നാളത്തെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളിൽ കമ്പനികൾ ഇളവ് പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 760 സർവീസുകളാണ് ആകെ റദ്ദാക്കിയത്.ഡൽഹിയിൽ ഇന്ന് 87 വിമാന സർവീസുകൾ റദ്ദാക്കി. ഇതിൽ 37 പുറപ്പെടാനുള്ളവയും 50 എത്തിച്ചേരാനുള്ളവയുമാണ്.

മൂന്നാം ദിവസവും രാജ്യാന്തര സർവീസുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 555 ആയി ഉയർന്നു.

131 നഗരങ്ങളെ ബാധിച്ച ആക്രമണത്തിൽ ഫാർസ് പ്രവിശ്യയിൽ മാത്രം ഇന്ന് 35 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു. മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *