ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ നിയമവിദ്യാർത്ഥിനി ജിനു (21) മരിച്ചു.

വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകളാണ്. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ അണ്ണാ സർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ ജിനു, കോളേജ് പരിപാടിയിലെ അതിഥിയെ വീട്ടിലാക്കി മടങ്ങുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മൂന്ന് സഹപാഠികൾക്കും പരിക്കേറ്റിട്ടുണ്ട്.അണ്ണാ സർവകലാശാലയ്ക്ക് സമീപം യു-ടേൺ എടുത്ത കാറിലേക്ക് ജിനുവും സംഘവും സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ച ജിനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. പരിക്കേറ്റ സഹപാഠികൾ ചികിത്സയിലാണ്. ജിനുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10-ന് ഐവർമഠം ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *