ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. പിതാവ് ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ ചുമതലയേൽക്കുമെന്ന് ഇറാനിയൻ, ഇസ്രയേൽ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.ഇറാന്റെ പരമോന്നത നേതാവായി 56-കാരനായ മുജ്തബ ഖമനയിയെ വിദഗ്ധ സമിതി തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ.

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ (IRGC) ശക്തമായ പിന്തുണയോടെയാണ് ഈ നീക്കം. പിതാവിന്റെ ഓഫിസ് കാര്യങ്ങളിൽ സജീവമായിരുന്ന മുജ്തബയ്ക്ക് സൈനിക വിഭാഗത്തിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്.

പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായ മുജ്തബ ഖമനയി, ഇറാനിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ആരോപിക്കപ്പെടുന്നു.

ഔദ്യോഗിക പദവികളില്ലെങ്കിലും പരമോന്നത നേതാവിന്റെ പ്രതിനിധിയെന്ന നിലയിൽ 2019-ൽ അമേരിക്ക ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ലണ്ടനിൽ ജനിച്ച ഇദ്ദേഹം റവല്യൂഷനറി ഗാർഡിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.മുജ്തബ ഖമനയിക്ക് ആഡംബര സ്വത്തുക്കളും സ്വിറ്റ്‌സർലൻഡിൽ വൻ നിക്ഷേപവുമുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിൽ ജനിച്ച ഇദ്ദേഹം റവല്യൂഷനറി ഗാർഡിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *