അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കർബി അങ്ലോങ്ങിൽ തകർന്നു. പരിശീലന പറക്കലിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നുവീണതായി സേന സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

രാത്രി 7.40-ന് ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം നിമിഷങ്ങൾക്കകം നഷ്ടപ്പെടുകയായിരുന്നു. റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.

അടുത്തിടെയായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഫെബ്രുവരിയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് തേജസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായെങ്കിലും പൈലറ്റ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറിൽ പഞ്ചാബിലെ ആദംപൂരിൽ നിന്ന് ആഗ്രയിലേക്ക് പോയ മിഗ് 29 യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തകർന്നു. ആഗ്രയിലെ ഒരു ഗ്രാമത്തിൽ തകർന്നുവീണ വിമാനത്തിൽ നിന്ന് പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *