14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തെലങ്കാന സർക്കാർ പുനരാരംഭിച്ച ഗദ്ദർ ചലച്ചിത്ര പുരസ്കാരങ്ങൾ (2025) പ്രഖ്യാപിച്ചു. ‘തണ്ടേൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നാഗചൈതന്യ മികച്ച നടനായും, ‘ദി ഗേൾഫ്രണ്ട്’ എന്ന സിനിമയിലൂടെ രശ്മിക മന്ദാന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘രാജു വെഡ്സ് രംഭ’ ആണ് മികച്ച ചിത്രം.
2025-ലെ തെലങ്കാന ഗദ്ദർ പുരസ്കാരങ്ങളിൽ മികച്ച ചിത്രമായി ‘രാജു വെഡ്സ് രംഭ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധായകൻ സൈലു ആണ് മികച്ച സംവിധായകൻ. നാഗചൈതന്യ (തണ്ടേൽ) മികച്ച നടനായും രശ്മിക മന്ദാന (ദി ഗേൾഫ്രണ്ട്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ശിവാജി മികച്ച സഹനടനായി.
‘ധൻദോറ’, ‘ദ ഗ്രേറ്റ് പ്രീ വെഡ്ഡിങ് ഷോ’ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ.
2025-ലെ തെലങ്കാന ഗദ്ദർ പുരസ്കാരങ്ങളിൽ ഭൂമിക മികച്ച സഹനടിയായും കൃഷ്ണ തേജ മികച്ച ഹാസ്യതാരമായും തിരഞ്ഞെടുക്കപ്പെട്ടു.
സംഗീത വിഭാഗത്തിൽ മാർക് കെ റോബിൻ (സംഗീതസംവിധാനം), അനുരാഗ് കുൽകർണി (ഗായകൻ), സാഹിതി ചഗന്തി (ഗായിക) എന്നിവർ പുരസ്കാരത്തിന് അർഹരായി. രോഹൻ റോയ് ആണ് മികച്ച ബാലതാരം.
