ഇറാൻ മിസൈൽ ആക്രമണങ്ങളിൽ ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിൽ ഇനി ഉറപ്പ് നൽകാനാവില്ലെന്ന് ഇസ്രയേൽ സൈന്യം (IDF) അറിയിച്ചു. സാങ്കേതികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ കാരണം സൈറണുകൾക്ക് മുമ്പ് മൊബൈൽ ഫോണുകളിൽ അലേർട്ടുകൾ നൽകുന്നത് പ്രായോഗികമല്ലെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

സങ്കീർണ്ണമായ മിസൈൽ വിക്ഷേപണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുന്നറിയിപ്പ് സമയം കുറയുമെന്ന് ഐഡിഎഫ് (IDF) അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇത് വെറും 1-3 മിനിറ്റായി ചുരുങ്ങിയിരുന്നു.

ചിലപ്പോൾ മൊബൈൽ അലേർട്ടുകൾ ഇല്ലാതെ തന്നെ നേരിട്ട് സൈറണുകൾ മുഴങ്ങിയേക്കാമെന്നും, ദീർഘനേരത്തെ തയ്യാറെടുപ്പ് സമയം എല്ലായ്പ്പോഴും ഉറപ്പ് നൽകാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.

മിസൈൽ നിരീക്ഷണത്തിലെ സങ്കീർണ്ണത കാരണം മുന്നറിയിപ്പ് സമയം വെറും ഒരു മിനിറ്റായി ചുരുങ്ങിയത് ഇസ്രായേലിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സമയം നോക്കാതെ ഓരോ അലേർട്ടും ഗൗരവമായി കണ്ട് എത്രയും വേഗം ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ ഹോം ഫ്രണ്ട് കമാൻഡ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *