മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ചരക്ക് നീക്കം നിലച്ച ഹോർമുസ് കടലിടുക്ക് വഴി ആദ്യ സൗദി എണ്ണക്കപ്പൽ മുംബൈയിലെത്തി. ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച പാതയിലൂടെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി മാർച്ച് ഒന്നിന് യാത്ര തിരിച്ച കപ്പലാണ് ബുധനാഴ്ച മുംബൈയിൽ നങ്കൂരമിട്ടത്.
ചൈനയിലേക്കല്ലാത്ത കപ്പലുകൾ തടയുമെന്ന ഇറാന്റെ പ്രഖ്യാപനത്തിനിടയിലും ഇന്ത്യയിലേക്കുള്ള ഈ ചരക്കെത്തുന്നത് വലിയ ആശ്വാസമാണ്.
