സവർക്കറെ അപമാനിച്ചെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നാസിക് കോടതിയിലുണ്ടായിരുന്ന അപകീർത്തി കേസ് റദ്ദാക്കി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ‘നിർഭയ ഫൗണ്ടേഷൻ’ നൽകിയ പരാതിയാണ് മജിസ്‌ട്രേറ്റ് കോടതി തീർപ്പാക്കിയത്.
വ്യക്തിപരമായ കാരണങ്ങളാൽ കേസ് തുടരാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി പരാതിക്കാരൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് കോടതി നടപടി.
2024 സെപ്റ്റംബറിൽ കേസിൽ ഹാജരാകാൻ രാഹുലിന് കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും, പരാതിയിലെ ആക്ഷേപങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
ഇതേത്തുടർന്ന് പരാതിക്കാരൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചതോടെ കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
