ഇറാന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പാവസർക്കാരിനെ പ്രതിഷ്ഠിക്കാമെന്ന ട്രംപിന്റെ മോഹങ്ങൾ തകർന്നു. സൈനികമായി തിരിച്ചടികൾ നേരിട്ടിട്ടും ഇറാൻ കീഴടങ്ങാൻ തയ്യാറാകാത്തത് അമേരിക്കയെ വെട്ടിലാക്കി.

പകരം ഹോർമുസ് കടലിടുക്കും ആഗോള എണ്ണവിപണിയും കേന്ദ്രീകരിച്ചുള്ള ഇറാന്റെ യുദ്ധതന്ത്രങ്ങൾ ട്രംപിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഹോർമുസ് കടലിടുക്ക് അടക്കില്ലെന്ന അമേരിക്കൻ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇറാൻ ആ പാത അടച്ചു. ‘മാരകായുധം’ എന്ന് ഇറാൻ വിശേഷിപ്പിക്കുന്ന ഈ നീക്കം ആഗോള എണ്ണവിപണിയെയും സാധാരണക്കാരുടെ അടുക്കളയെയും ഒരുപോലെ ബാധിച്ചു.

കടലിൽ കുഴിബോംബുകൾ പാകിയും വ്യോമാക്രമണം നടത്തിയും ഇറാൻ നടത്തുന്ന ഈ നീക്കത്തിൽ ലോകരാജ്യങ്ങൾ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *