ഇറാനുമായി നിലവിൽ സമാധാനക്കരാറിനില്ലെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യാന്തര വിപണിയെ കടുത്ത ആശങ്കയിലാക്കി. ഇറാൻ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചെങ്കിലും കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ട്രംപ്.
തർക്കവിഷയങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകാത്തത് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം നീളാൻ ഇടയാക്കും. തിങ്കളാഴ്ച വിപണികൾ തുറക്കുമ്പോൾ ഇതിന്റെ പ്രത്യാഘാതം പ്രകടമാകുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ.
