നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ ഭാഗികമായ തുടരന്വേഷണത്തിന് തലശ്ശേരി കോടതി ഉത്തരവിട്ടു. പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് മെയ് 30-നകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു

.2024 സെപ്റ്റംബർ 15-നാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലേദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *