ഇറാന്റെ മിസൈൽ ശേഷിയും പ്രതിരോധ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാകാറായെന്നും, അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ഇറാന്റെ വ്യോമ-നാവിക സേനകളെ ഇല്ലാതാക്കുന്നതിൽ വിജയിച്ചതായും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും അവിടുത്തെ രാജ്യങ്ങൾ തന്നെ ഏറ്റെടുക്കണമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കിയാൽ മേഖലയിൽ അമേരിക്കയുടെ സൈനിക സഹായം ആവശ്യമില്ലെന്നും, താൽപ്പര്യമുള്ള രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *