യുദ്ധരംഗത്ത് ഇന്ന് മിസൈലുകളാണ് നിർണ്ണായക ശക്തി. നിമിഷങ്ങൾക്കുള്ളിൽ ശത്രുരാജ്യങ്ങളെ തകർക്കാനും കൃത്യമായ ലക്ഷ്യങ്ങൾ ഭേദിക്കാനും ഇവയ്ക്ക് സാധിക്കുന്നു. ലോകത്ത് പല രാജ്യങ്ങളും മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഈ വിഭാഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം റഷ്യയാണ്.

ഏറ്റവും കൂടുതൽ മിസൈലുകൾ ആയുധപ്പുരയിലുള്ള ഈ വൻശക്തിയാണ് നിലവിൽ ലോകത്തിലെ മിസൈൽ കരുത്തരിൽ ഒന്നാമൻറഷ്യയുടെ മിസൈൽ കരുത്തിന് പിന്നിൽ പഴയ സോവിയറ്റ് യൂണിയനും യുഎസുമായുള്ള ശീതയുദ്ധകാലത്തെ മത്സരവുമാണ്.

ഇന്ന് 4300 മുതൽ 5500 വരെ ആണവ പോർമുനകൾ കൈവശമുള്ള റഷ്യ, അവ പ്രയോഗിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകളുടെ വമ്പൻ ശേഖരവുമായാണ് ആയുധക്കരുത്തിൽ ലോകത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *