ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും, അവിടെ എന്താണ് സംഭവിച്ചതെന്ന് കോൺഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കിയതാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന സൂചന നൽകി അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

