നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. നാളെ രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് അവസാന സമയം. ഓരോ പത്രികയ്ക്കും 15 മിനിറ്റ് മാത്രം അനുവദിച്ചിട്ടുള്ളതിനാൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശമുണ്ട്.

സ്ഥാനാർഥി നിർണ്ണയം വൈകിയ പാർട്ടികൾക്ക് ഈ സമയപരിധിക്കുള്ളിൽ പത്രിക സമർപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു.

ഞായറാഴ്ചയായ ഇന്ന് സ്ഥാനാർഥികൾ ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ പര്യടനം നാളെ ആരംഭിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ജില്ലാ പര്യടനത്തിനായി എത്തും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളെയും താരങ്ങളെയും രംഗത്തിറക്കി കളം പിടിക്കാൻ ബിജെപി ഒരുങ്ങുന്നു.

ദേശീയ അധ്യക്ഷൻ നിതിൻ നവീനും കേന്ദ്രമന്ത്രിമാരും എത്തുന്നതിനൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കേരളത്തിലെത്തിക്കാൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നുണ്ട്.

വോട്ടർമാരെ ആകർഷിക്കാൻ സിനിമ-സീരിയൽ താരങ്ങളെയും താരപ്രചാരകരായി ബിജെപി അണിനിരത്തും.

Leave a Reply

Your email address will not be published. Required fields are marked *