ബെംഗളൂരു-മൈസൂരു പാതയിൽ ചന്നപ്പട്ടണയ്ക്ക് സമീപം സ്ലീപ്പർ ബസ് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ ബസാണ് പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *