യുഎസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഊർജ വില കുറയ്ക്കാനും സൈനിക നീക്കങ്ങൾക്കും വേണ്ടിയാണ് ട്രംപ് ഇത്തരമൊരു വ്യാജവാദം ഉന്നയിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നേരിട്ടോ അല്ലാതെയോ ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾക്ക് അഞ്ച് ദിവസത്തെ ഇടവേള നൽകുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ഫലപ്രദമായ ചർച്ചകളുടെ ഫലമാണിതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, ഈ വാദത്തെ പൂർണ്ണമായും തള്ളിയ ഇറാൻ, യുഎസുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
