ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാനും പേർഷ്യൻ കടലിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള പോംവഴികൾ ഇന്ത്യ തേടുകയാണ്.രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും.
മുൻപെങ്ങുമില്ലാത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സർക്കാർ മുൻകരുതൽ എടുക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറമെ സഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം, 2019-ലെ നിയമം പരിഷ്കരിച്ചുകൊണ്ടുള്ള ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ല് മന്ത്രി വീരേന്ദ്ര കുമാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കിടയിൽ ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.
