2026 ഐ.പി.എല്ലിൽ സഞ്ജു സാംസൺ ഓറഞ്ച് ക്യാപ് നേടുമെന്നും ടൂർണമെന്റിലെ ടോപ് സ്‌കോറർ അദ്ദേഹമായിരിക്കുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. ചെന്നൈ ടീമിലെ അഫ്ഗാൻ താരം നൂർ അഹമ്മദ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ടി-20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സിനായി സഞ്ജു സാംസൺ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് ആകാശ് ചോപ്ര.
കടലാസിൽ ചെന്നൈ ടീം അത്ര കരുതരല്ലെന്ന് തോന്നാമെങ്കിലും, സഞ്ജുവിന്റെ സാന്നിധ്യവും ചെന്നൈയുടെ വിജയപാരമ്പര്യവും അവർക്ക് മുൻതൂക്കം നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
2026 ടി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സിനായി അണിനിരക്കുന്നു. രാജസ്ഥാൻ റോയൽസിലെ ഇതിഹാസ തുല്യമായ കരിയറിന് ശേഷമാണ് സഞ്ജു ചെന്നൈയിലെത്തുന്നത്.
മാർച്ച് 30-ന് ഗുവാഹത്തിയിൽ രാജസ്ഥാനെതിരെ നടക്കുന്ന ചെന്നൈയുടെ ആദ്യ മത്സരത്തിൽ മുൻ ടീമിനെതിരെ സഞ്ജു എങ്ങനെ കളിക്കുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
