യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നിൽ 15 കർശന നിബന്ധനകൾ വെച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ ഔദ്യോഗിക നേതൃത്വം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നയതന്ത്ര പോരാട്ടംപശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.എണ്ണവിലയും ഓഹരിയും: യുദ്ധഭീതി ഒഴിഞ്ഞതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇത് ആഗോള ഓഹരി വിപണികൾക്ക് കരുത്തേകി; ഇന്ത്യൻ വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 200 പോയിന്റിലധികം മുന്നേറി.
ഇറാൻ ഇപ്പോൾ ‘ബുദ്ധിപൂർവ്വം’ സംസാരിക്കുന്നുണ്ടെന്നും അവർ ആണവായുധ പദ്ധതി ഉപേക്ഷിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ മേൽ യു.എസ് പൂർണ്ണ ആധിപത്യം നേടിയെന്നും അവർക്കെതിരെ ഏത് നടപടിയും എടുക്കാൻ അമേരിക്കയ്ക്ക് ഇപ്പോൾ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസ്.
പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജേർഡ് കുഷ്നർ എന്നിവർ ഇറാനുമായി ചർച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ മുൻനിര നേതാക്കൾ ഇല്ലാത്ത അവസ്ഥയാണെന്നും, എന്നാൽ ആരോടാണ് സംസാരിക്കേണ്ടതെന്ന് അമേരിക്കയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം ഒരു സമാധാന കരാറിലെത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
