നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. നടൻ മുകേഷിന്റെ സഹോദരി സന്ധ്യയാണ് ഭാര്യ.

കളിയാട്ടം, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം മികച്ചൊരു നാടകപ്രതിഭ കൂടിയായിരുന്നു. മകൻ ദിവ്യദർശനും അഭിനേതാവാണ്. സംസ്‌കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *