അമേരിക്കയെയും ഇസ്രായേലിനെയും പൂർണ്ണമായും ഒഴിവാക്കി മിഡിൽ ഈസ്റ്റിൽ പുതിയ സൈനിക-സുരക്ഷാ സഖ്യം രൂപീകരിക്കാൻ ഇറാൻ ആഹ്വാനം ചെയ്തു.
മേഖലയിലെ സുരക്ഷയ്ക്കായി വിദേശശക്തികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖുർആൻ അധിഷ്ഠിതമായ ഒരു ഇസ്ലാമിക കൂട്ടായ്മ വേണമെന്നുമാണ് ഇറാന്റെ നിലപാട്. നിലവിലെ യുദ്ധസാഹചര്യത്തിൽ അറബ്-മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ വ്യക്തമാക്കി.
