ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ 10 ദിവസത്തേക്ക് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നിർണ്ണായക തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.
സമാധാനത്തിനുള്ള ഈ നീക്കം നെതന്യാഹുവിനും ഇസ്രയേലിനും വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.ഇറാനെതിരായ ആക്രമണങ്ങൾ ഏപ്രിൽ 6 വരെ നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.
ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ്നിലപാട് മാറ്റിയത്.
ഒരു കരാറിനായി ഇറാൻ യാചിക്കുകയാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഈ നീക്കം ഇസ്രയേലിന്റെ യുദ്ധതന്ത്രങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കരയാക്രമണത്തിന് മുതിർന്നാൽ ഇസ്രയേൽ കനത്ത നാശം നേരിടേണ്ടി വരുമെന്ന് ഇറാൻ കരസേനാ കമാൻഡർ അലി ജഹാൻഷാഹി മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ എത്രത്തോളം ഗുരുതരമായ ആഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തുക അസാധ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പ്രതികരിച്ചു. യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
