പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണികളെ ഉലയ്ക്കുകയാണ്. എണ്ണവിലയും സ്വർണവിലയും കുതിച്ചുയരുമ്പോൾ ഓഹരി വിപണികൾ കനത്ത നഷ്ടം നേരിടുന്നു. ഇതിനിടെ ഹോർമുസ് കടലിടുക്കിനെ പുതിയ പേരിൽ വിശേഷിപ്പിച്ച ഡോണാൾഡ് ട്രംപ്, അതൊരു അബദ്ധമല്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.

ഇറാൻ സാമ്പത്തികമായി തകർന്നെന്നും ചർച്ചകൾക്കായി അവർ യാചിക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇതിനിടെ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് വലിയ ശ്രദ്ധ പിടിച്ചുപറ്റി.

ഒബാമ, ബൈഡൻ ഭരണകൂടങ്ങളുടെ വിദേശനയങ്ങളെ രൂക്ഷമായി വിമർശിച്ച ട്രംപ്, ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *