പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ ആവശ്യപ്പെടുന്നു.
ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിലെ നിലവിലെ പ്രതിസന്ധി മുതലെടുത്ത് വലിയ സാമ്പത്തിക-രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഇറാന്റെ ലക്ഷ്യം. കടലിടുക്കിന്റെ നിയന്ത്രണം ലഭിക്കുന്നതിലൂടെ ആഗോളഎണ്ണവിപണിയിൽ നിർണ്ണായക സ്വാധീനം ഉറപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ലഭിക്കുന്നത് ഇറാന് വലിയ സാമ്പത്തിക ലാഭവും ആഗോള രാഷ്ട്രീയ സ്വാധീനവും നൽകും. ലോകത്തെ പ്രധാന എണ്ണക്കവാടം കൈപ്പിടിയിലാക്കുന്നതിലൂടെ രാജ്യാന്തര വിപണിയെയും സമ്പദ്വ്യവസ്ഥയെയും നിയന്ത്രിക്കാനുള്ള ‘സമ്മർദ ശക്തിയായി’ മാറാൻ ഇറാന് സാധിക്കും. ഇത് പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
