ഇറാനിലെ ഭരണം അട്ടിമറിക്കാനും സൈനിക ശേഷി തകർക്കാനും ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കം (Operation Roaring Lion) ശക്തമാകുന്നു. കഴിഞ്ഞ ദിവസം ടെഹ്റാനിലെ അതീവസുരക്ഷാ മേഖലയിലുള്ള പ്രസിഡൻഷ്യൽ ഓഫീസ്, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആസ്ഥാനം എന്നിവയുൾപ്പെടെയുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങൾ ഇസ്രയേൽ തകർത്തു.
യുദ്ധം ഒരു മാസം പിന്നിടുമ്പോൾഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യോമാക്രമണങ്ങൾ നടക്കുന്നത്.
